തേൻകനി
-വയലാ വാസുദേവൻ പിള്ള
പഠനനേട്ടങ്ങൾ
* നാടകകലയെക്കുറിച്ച് വിശദമായ ധാരണ ലഭിക്കുന്നു
* ആസ്വദിച്ച രചനകളിലെ സവിശേഷതകൾ ഉചിതവും വ്യത്യസ്തവുമായ വ്യവഹാര രൂപങ്ങളിൽ ആവിഷ്കരിക്കാനുള്ള ശേഷി നേടുന്നു
* പാഠഭാഗത്തിന്റെ ഇതിവൃത്തം, ആഖ്യാനരീതി, സാമൂഹ്യ പ്രസക്തി തുടങ്ങിയവ വിശകലനം ചെയ്യാനുള്ള ശേഷി നേടുന്നു
ആശയസംഗ്രഹം
വയലാ വാസുദേവൻ പിള്ളയുടെ 'കുട്ടികളുടെ നാടക'മാണ് തേൻകനി. ഉമ്മാക്കിയെ തേടി കാട്ടിലേക്കുള്ള കുട്ടികളുടെ യാത്രയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് നാടകത്തിൽ ആവിഷ്കരിക്കുന്നത്. ജീവിത യാത്രയിൽ നാം ഓരോരുത്തരും നേരിടാൻ പോകുന്ന ജീവിത പ്രതിസന്ധികളും അവയെ അതിജീവിച്ചുകൊണ്ട് ക്ഷമയോടുകൂടി പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് ജീവിത വിജയം ലഭിക്കുക എന്ന മഹത്തായ സന്ദേശവുമാണ് പാഠഭാഗം ബാക്കിയാക്കുന്നത്. ഭദ്രൻ എന്ന കുട്ടിയാണ് കഥയിലെ കേന്ദ്ര കഥാപാത്രം. ആധുനിക തലമുറയിലെ പ്രകൃതിയെ അറിയാത്ത, ജീവിതാനുഭവങ്ങൾ കുറഞ്ഞ കുട്ടികളുടെ പ്രതിനിധി കൂടിയാണ് ആദ്യഘട്ടങ്ങളിൽ ഭദ്രൻ. അവനിൽ സ്വാഭാവികമായി ഭയം ഉണ്ട്. എന്നാൽ വനഗായകന്റെ ശ്രദ്ധേയമായ ഇടപെടൽ അവനിൽ ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. കൂട്ടുകാരോടൊത്ത് അധ്വാനത്തിന്റെ വില മനസ്സിലാക്കാനും പ്രതിസന്ധികളിൽ താങ്ങായി നിൽക്കുന്നവരാണ് യഥാർത്ഥ കൂട്ടുകാർ എന്ന് മനസ്സിലാക്കാനും അവന് സാധിച്ചു. അനുഭവങ്ങളാണ് മനുഷ്യനെ പൂർണ്ണനാക്കുന്നത്. അവനവൻ ശ്രമിക്കുമ്പോൾ മാത്രമേ ഫലം മധുരമുള്ളതാകൂ., ഒരുമ കൊണ്ട് എന്തും സാധ്യമാകും എന്നീ ജീവിത പാഠങ്ങളും 'തേൻകനി' പകർന്നു നൽകുന്നു.
തേൻകനി നാടകം :
തേൻകനി - കാർട്ടൂൺ ആവിഷ്കാരം
ഭദ്രൻ - കഥാപാത്രനിരൂപണം |
No comments:
Post a Comment